NAVADARSAN SCHOLARSHIP 2024

Scholarship Acknowledgement

Read the Instructions carefully before filling up the application form.

  1. ആഗസ്റ്റ് മാസം 5 മുതൽ 31 വരെ മാത്രമാണ് നവദർശൻ സ്കോളർഷിപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്.

  2. സ്കോളർഷിപ്പ് അപേക്ഷകർ വിദ്യാഭ്യാസ സകീമിലോ, നിധിയിലോ ഗുണഭോക്താക്കളും പന്ത്രണ്ടാം ക്ലാസ് പാസ്സായതിനുശേഷം ഈ അധ്യയനവർഷത്തിൽ ഒരു കൊല്ലത്തിൽ കുറയാതെയുള്ള അംഗീകൃത കോഴ്‌സുകൾ പഠിക്കുന്നവരും ആയിരിക്കണം

  3. സ്കോളർഷിപ്പിന് ആദ്യമായി (Fresh)അപേക്ഷിക്കുന്നവർക്ക് നവദർശൻ സകീമിലും, നിധിയിലും കൂടി 2024 മാർച്ച് 31 ന 3,600/ രൂപയിൽ കുറയാത്ത നിക്ഷേപം ഉണ്ടായിരിക്കേണ്ട താണ്

  4. മുൻവർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവർ അവരുടെ പഠനം തുടരുന്നുവെങ്കിൽ അവർക്കും സ്കോളർഷിപ്പിനു അപേക്ഷിക്കാവുന്നതാണ്. പ്രസ്തു‌ത ഗുണഭോക്താവിനു നവദർശൻ വിദ്യാഭ്യാസ സകീമിലും നിധിയിലുംകൂടി 2024 മാർച്ച് 31 ന 3,600/ രൂപയിൽ കുറയാത്ത നിക്ഷേപം ഉണ്ടായിരിക്കേണ്ടതും ആ സാമ്പത്തിക വർഷത്തിൽ 6 തവണയിൽ കുറയാത്ത തുടർനിക്ഷേപം നടത്തിയിരിക്കേണ്ടതുമാണ്.

  5. നവദർശൻ വെബ് സൈറ്റിൽ ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

  6. സ്കോളർഷിപ്പ് ടാബിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറന്നുവരുന്ന പേജിൽ നിബന്ധനകളും നിർദ്ദേശ ങ്ങളും വ്യക്തമായി വായിച്ചു മനസ്സിലാക്കുക. തുടന്ന് acknowledgment page ൽ നിന്നും, Create Login Account പേജിലേക്ക് നീങ്ങുക. (നവദർശൻ സ്കോളർഷിപ്പിന അപേക്ഷിക്കുവാ നായി നിങ്ങളുടെ പാസ് വേർഡ് create ചെയ്യേണ്ടതായിട്ടുണ്ട്. തുടർന്നുള്ള എല്ലാ സ്കോളർഷിപ്പ് അപേക്ഷകളിലും ഈ പാസ്‌വേർഡ് ആയിരിക്കും ഉപയോഗിക്കുക. Username നിങ്ങളുടെ Navadarsan ID ആയിരിക്കും)

  7. തുടർന്ന് സ്കോളർഷിപ്പിനുള്ള രജിസ്റ്റേഷൻ പേജിൽ ലോഗിൻ ചെയ്‌ത്, സ്കോളർഷിപ്പിനുള്ള രജിസ്റ്റ്രേഷൻ പൂർത്തിയാക്കുക (Login Account create ചെയ്തതിനുശേഷം മാത്രമേ, സ്കോളർ ഷിപ്പിന രജിസ്റ്റ്രേഷൻ ചെയ്യാൻ കഴിയു. Login Account മാത്രം ഉണ്ടാക്കിയാൽ സ്കോളർഷിപ്പ് രജിസ്റ്റ്രേഷൻ പൂർത്തിയാകുന്നില്ല. സകോളർഷിപ്പ് രജിസ്റ്റ്രേഷൻ പേജിൽ ലോഗിൻ ചെയ്ത്, സ്കോളർഷിപ്പിന രജിസ്റ്റ്രേഷൻ ചെയ്യുമ്പോഴേ, നടപടിക്രമങ്ങൾ പൂർത്തിയാകുകയുള്ളു)

  8. സ്കോളർഷിപ്പ് രജിസ്റ്റ്രേഷനുശേഷവും, സമയാസമയങ്ങളിൽ ഈ പേജ് സന്ദർശിച്ച് സ്കോളർ ഷിപ്പിനായുള്ള നിങ്ങളുടെ അപേക്ഷയുടെ പുരോഗതി മനസ്സിലാക്കേണ്ടതാണ്.

  9. അപേക്ഷയോടൊപ്പം ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേധാവിയിൽനിന്നുള്ള Course Certificate (Bonafide Certificate) നൽകേണ്ടതാണ്. സ്കോളർഷിപ്പിന ആദ്യമായി അപേക്ഷിക്കുന്നവർ Plus Two മാർക്ക് ലിസ്റ്റ് നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.

  10. മുൻവർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവർ Course Certificate നു പുറമേ Latest Mark List ൻ്റെ കോപ്പിയും അപേക്ഷയോടൊപ്പം നൽകേണ്ടതാണ്.

  11. Application Submit Button ക്ലിക്ക് ചെയ്യുന്നതിന് മുമ്പായി മേൽപ്പറഞ്ഞ ആവശ്യമുള്ള രേ ഖകൾ Upload ചെയ്യേണ്ടതാണ്.

  12. നിങ്ങൾ സമർപ്പിക്കുന്ന ഡോക്യുമെൻ്റ്സ് (JPG/PDF) 1 MB ൽ താഴെ ആയിരിക്കണം

  13. ഒരിക്കൽ സബ്‌മിറ്റ് ബട്ടൺ ക്ളിക്ക് ചെയ്തുകഴിഞ്ഞാൽ ആപ്ളിക്കേഷൻ തിരിച്ചെടുക്കുവാനോ, കറക്ഷൻ നടത്തുവാനോ സാദ്ധ്യമല്ലാത്തതിനാൽ, എല്ലാ വിവരങ്ങളും കൃത്യതയോടെ ചേർത്ത്, ആവശ്യംവേണ്ട രേഖകൾ സഹിതം ആപ്ളിക്കേഷൻ സമർപ്പിക്കുക.

  14. സിവിൽ സർവ്വീസ് റെഗുലർ കോച്ചിംഗ് ഒഴികെയുള്ള മറ്റ് Entrance Coaching ൽ പോകുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതല്ല.

  15. CA ഫൗണ്ടേഷൻ കോഴ്‌സിനു സ്കോളർഷിപ്പ് ലഭിക്കുന്നതല്ല. CA Intermediateനും Final നും സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.

  16. 2024 ആഗസ്റ്റ് 31 നുശേഷം അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

  17. നിങ്ങൾക്കുള്ള സംശയങ്ങളും / ചോദ്യങ്ങളും നല്കിയിട്ടുള്ള വാട്‌സാപ്പ് നമ്പറിലേക്ക് അയക്കാ വുന്നതാണ്.